Saturday, April 20, 2024
spot_img

ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായത് വാക്‌സിനിലൂടെ; പഠന റിപ്പോർട്ട് പുറത്ത്

ദില്ലി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്തിലൂടെ ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇതേ കുറിച്ച് പരാമർശിക്കുന്നത്. 2021-ൽ ഇന്ത്യയിൽ 42 ലക്ഷത്തിലധികം കോവിഡ് മരണം തടയാനായത് വാക്‌സിനിലൂടെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാക്സിനേഷൻ ഇന്ത്യയിലുണ്ടാക്കിയ സ്വാധീനമാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2020 ഡിസംബർ എട്ട് മുതൽ 2021 ഡിസംബർ എട്ട് വരെയുള്ള ഒരുവർഷ കാലയളവിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അക്കാലയളവിൽ ശരാശരി സംഭവിച്ചേക്കാവുന്ന 42,10,000 മരണങ്ങൾ വാക്‌സിനേഷൻ വഴി തടയാൻ കഴിഞ്ഞു. രാജ്യത്ത് ഇതുവരെ 5,24,941 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ലോകത്താകെ കോവിഡ് വാക്‌സിന്റെ സ്വാധീനം മൂലം 20 ദശലക്ഷം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 185 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

Related Articles

Latest Articles