Thursday, May 16, 2024
spot_img

ചരിത്രം കുറിച്ച് ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടി; ചൈനയുടെ കപടമുഖത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി പ്രധാനമന്ത്രി

ദില്ലി: മദ്ധ്യേഷ്യയിൽ ഇന്ത്യയുടെ നയങ്ങൾക്ക് പ്രസക്തിയേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi).
ചരിത്രത്തിലാദ്യമായി നടന്ന മധ്യേഷ്യൻ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സമ്മേളനത്തിൽ ഇന്ത്യയുടെ ഇടപെടലുകൾ നിർണ്ണായകമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ദീർഘകാല വികസന ചിന്തകൾ ഏവരും ഏറെ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ബൽറ്റ് റോഡ് വികസനമെന്ന പേരിൽ ചൈന നടത്തുന്ന അധിനിവേശ ശ്രമത്തിന് കൃത്യമായ മറുപടിയാണ് നരേന്ദ്രമോദി നൽകിയത്. സഹകരണം സമഗ്രവും ദീർഘകാലത്തേക്കാകണമെന്ന ഇന്ത്യയുടെ സുപ്രധാന നയമാണ് നരേന്ദ്രമോദി മുന്നോട്ട് വച്ചത്.

അടുത്ത 30 വർഷത്തെ വികസന കാഴ്ചപ്പാടുകളാണ് ഊന്നിപ്പറഞ്ഞത്. മേഖലയിലെ സുരക്ഷയിൽ നാം ഏവരും ആശങ്കാകുലരാണ്. അഫ്ഗാനിലെ വികസനകാര്യത്തിലും നമുക്കേവർക്കും ആശങ്കയുണ്ട്. എന്നാൽ ഇത് ഒരുമിച്ച് നിന്നാൽ പരിഹരിക്കാവുന്നതേയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് കാര്യങ്ങളെ ഊന്നിയാണ് സമ്മേളനത്തിൽ ചർച്ചകൾ നടന്നത്. ഒന്നാമത്തേത് ഇന്ത്യ മേഖലയിലെ എല്ലാ രാജ്യങ്ങളുമായി ചേർന്നുള്ള മധ്യേഷ്യൻ വാണിജ്യ-പ്രതിരോധ കൂട്ടായ്മയാണ് ആഗ്രഹിക്കുന്നത്. രണ്ടാമത്തേത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ടാവുക എന്നതാണ്. വിവിധ മേഖലകളിലെ മന്ത്രാലയങ്ങളും ഗുണഭോക്താക്കളും തമ്മിൽ സജീവമായ ആശയവിനിമയം ഉറപ്പുവരുത്തണം.

മൂന്നാമതായി ഇത്തരം സഹകരണം ഏതൊക്കെ മേഖലയിൽ നടക്കണമെന്നും അതിന്റെ പ്രവർത്തന മാർഗ്ഗരേഖ പുറത്തിറക്കണമെന്നതും നിർബന്ധമാക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യേഷ്യൻ രാജ്യങ്ങളുമായി മികച്ച നയതന്ത്രബന്ധങ്ങൾ ഇന്ത്യ സജീവമാക്കി യതിന്റെ 30-ാം വർഷമാണിത്. ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് എല്ലാ രാജ്യങ്ങളും സഹകരിക്കുന്നതെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. നേതൃത്വതലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ചരിത്രത്തിലാദ്യമായാണ് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Related Articles

Latest Articles