Wednesday, September 23, 2026

ചൈനയുടെ അതിർത്തിയിലെ പ്രകോപനം രാജ്യം ശ്രവിച്ചത് ആശങ്കയോടെ; പ്രതിരോധമന്ത്രിയുടെ ലോക്‌സഭാ പ്രസ്താവന രാജ്യത്തിന് നൽകിയത് ആത്മവിശ്വാസം; പ്രവചനാതീത സ്വഭാവവും ആക്രമണ സാധ്യതയും ആദ്യം ചൂണ്ടിക്കാട്ടിയത് തത്വമയി ന്യൂസ്

ദില്ലി: ചൈനീസ് സൈനികരുടെ അതിർത്തിയിലെ പ്രകോപനവും തുടർന്നുണ്ടായ സംഘർഷവും രാജ്യം ശ്രവിച്ചത് ആശങ്കയോടെയായിരുന്നു. ഗാൽവാൻ സംഘർഷത്തിന്റെ ഓർമകളാണ് ആ ആശങ്കക്ക് കാരണം. പക്ഷെ പ്രതിരോധമന്ത്രി ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയോടെ ആശങ്കകൾ ആത്മവിശ്വാസത്തിന് വഴിമാറി. അതിർത്തിയിൽ പ്രകോപനം ഉണ്ടായെന്നും എന്നാൽ ഇന്ത്യൻ സൈനികർ ശത്രുവിനെ തുരത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈന ഇന്ത്യയെ ഉടൻ ആക്രമിക്കാൻ സാധ്യത എന്ന പെന്റഗൺ റിപ്പോർട്ടിനെ വിലയിരുത്തി ആദ്യം മുന്നറിയിപ്പ് നൽകിയത് തത്വമയി ന്യൂസ്. അതിർത്തിയിലെ സംഘർഷ സാധ്യത മാധ്യമങ്ങളിൽ ചർച്ചയാകും മുമ്പത്തന്നെ തത്വമയി ന്യൂസ് എഡിറ്റർ ഇൻ ചീഫ് രാജേഷ്‌പിള്ളയുടെ പ്രത്യേക വാർത്താധിഷ്ഠിത പരിപാടിയായ ആർ പി തൊട്ട്സ് ആണ് ഈ വിഷയം ഒരുപക്ഷെ രാജ്യത്ത് തന്നെ ആദ്യമായി ചർച്ച ചെയ്തത്. ഡിസംബർ പത്തിനാണ് ഈ വീഡിയോ റിപ്പോർട്ട് സംപ്രേക്ഷണം ചെയ്തത്.

ചൈനയുടെ പ്രവചനാതീത സ്വഭാവവും ആക്രമണ സാധ്യതയും ആണ് ആ പരിപാടിയിൽ ചൂണ്ടിക്കാട്ടിയത്. ചൈനയെ സംബന്ധിച്ച പെന്റഗൺ റിപ്പോർട്ട് ഈ പരിപാടിയിൽ ചർച്ച ചെയ്തിരുന്നു. പക്ഷെ ആ വിലയിരുത്തലുകൾ പുറത്ത് വരുമ്പോൾ അത്തരമൊരു ആക്രമണം അരുണാചലിൽ നടന്നു കഴിഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെയാണ് അതിർത്തിയിലെ പ്രകോപനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്.
വീഡിയോ കാണാം https://youtu.be/9OrLvVg6WK0

Related Articles

Latest Articles