Thursday, October 1, 2026

‘ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുന്നു’; ഭാരതത്തിന്റെ പ്രഥമസൗരദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഭാരതത്തിന്റെ പ്രഥമ സൗരദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ന്റെ വിജയശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് ജൈത്രയാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ചന്ദ്രയാന്റെ 3 ന്റെ വിജയശേഷം, ഇന്ത്യ ബഹിരാകാശ രംഗത്തെ ജൈത്രയാത്ര തുടരുകയാണ്. ആദിത്യ എൽ 1 ന്റെ വിജയത്തിൽ ഇസ്രോയിലെ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിക്കുന്നു. മനുഷ്യരാശിയുടെ നന്മയ്‌ക്കായി പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള നമ്മുടെ അശ്രാന്ത പരിശ്രമം തുടരും. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ചിൽനിന്നും രാവിലെ 11.50നായിരുന്നു വിക്ഷേപണം. മണിക്കൂറോളം നീണ്ട വിക്ഷേപണ പ്രക്രിയയ്‌ക്ക് ശേഷം ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് വിക്ഷേപണം വിജയകരമാണെന്ന് പ്രഖ്യാപിച്ചത്. 4 ഘട്ടങ്ങളായിരുന്നു വിക്ഷേപണത്തിനുണ്ടായിരുന്നത്. പേ ലോഡുകൾ എല്ലാം നിശ്ചയിച്ച പ്രകാരം തന്നെവേർപ്പെട്ടു. അതിൽ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി. വിക്ഷേപണം നിലവിൽ 4-ാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

നാല് മാസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ എൽ-1 പോയിന്റിലാണ് നിൽക്കുക. ഈ പോയിന്റിൽ സുര്യനും പേടകത്തിനുമിടയിൽ മറ്റ് മറയൊന്നും ഉണ്ടാകില്ല.

ഭൂമിയുടെയും സൂര്യന്റെയും കാന്തികവലയം തുല്യമാകുന്ന പോയിന്റാണ് എൽ1. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനമാണ് പേടകം എത്തുന്ന പോയിന്റ്. ആദിത്യ എൽ-1 സൂര്യന്റെ ബാഹ്യഅന്തരീക്ഷത്തെക്കുറിച്ചാണ് പഠിക്കുന്നത്. സൂര്യൻ എന്നത് വലിയ ഒരു വാതകഗോളമാണ്. ചാന്ദ്ര ദൗത്യം പോലെ ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ സൂര്യന് അടുത്തേക്ക് പോകുകയോ ചെയ്യില്ല.

Related Articles

Latest Articles