Tuesday, May 21, 2024
spot_img

രാജ്യത്ത് കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് കോ​ടി വാ​ക്സി​ന്‍ ന​ല്‍​കി​യ​തി​നെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് 15നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ര​ണ്ട് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​യ നേ​ട്ട​ത്തെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​വേ​ഗ​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം തു​ട​രാ​നും പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

എ​ല്ലാ​വ​രോ​ടും വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും മോ​ദി അ​ഭ്യ​ര്‍​ഥി​ച്ചു. വാ​ക്സി​ന്‍ എ​ടു​ത്ത കു​ട്ടി​ക​ളെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്ത് ജ​നു​വ​രി മൂ​ന്ന് മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി തു​ട​ങ്ങി​യ​ത്.

അതേസമയം സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.

Related Articles

Latest Articles