Tuesday, May 21, 2024
spot_img

ഇന്ന് പ്രവാസി ഭാരതീയ ദിവസ്

ദില്ലി: ഇന്ന് പ്രവാസി ഭാരതീയ ദിവസ്. ഇന്ത്യാ ഗവൺമെന്റുമായി ഇന്ത്യൻ പ്രവാസിസമൂഹത്തിനുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വേരുകളുമായി ബന്ധിപ്പിക്കുന്നതിനും രണ്ട് വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ആഘോഷം നടത്താറുണ്ട്. നാടിന്റെ വികസനത്തിൽ വിദേശത്ത് താമസിക്കുന്നവർക്ക് സംഭാവന നൽകാനും നേരത്തേയുള്ളവ അടയാളപ്പെടുത്താൻമുമാണ് പിബിഡി.

ചടങ്ങിനോട് അനുബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ‘പുതിയ ശാസ്ത്ര സാങ്കേതികവിദ്യകളിലും നവീകരണത്തിലും ഇന്ത്യൻ പ്രവാസികൾ വഹിക്കുന്ന പങ്ക്’ എന്ന വിഷയത്തിൽ വെർച്വൽ യൂത്ത് പിബിഡി കോൺഫറൻസിനെ അഭിസംബോധന ചെയ്യും.

ഫ്ലിപ്പ് കാർട്ടിന്റെ സിഇഒ കല്യാൺ കൃഷ്ണമൂർത്തി,ദി ആപ്പിൾ ലാബിന്റെ സ്ഥാപക സിഇഒ കുന്ദൻ ജോഷി, kupos.com സ്ഥാപക സിഇഒ അമിത് സോദാനി, പീച്ച് പേയ്‌മെന്റ്‌സിന്റെ സഹസ്ഥാപകനും സിഇഒയുമായ രാഹുൽ ജെയിൻ തുടങ്ങിയവരായിരിക്കും ചടങ്ങിലെ മറ്റ് ശ്രദ്ധേയമായ പ്രഭാഷകർ;

1915 ജനുവരി 9 -നാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് പ്രവാസജീവിതം അവസാനിപ്പിച്ച് മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് മടങ്ങുകയും, ഇന്ത്യക്കാരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുകയും ചെയ്തത്. ആ ഓർമ്മയിലാണ് അന്നേ ദിവസം പ്രവാസി ഭാരതീയ ദിവസായി ആചരിക്കുന്നത്.

കഴിഞ്ഞ വർഷം ദില്ലിയിൽ, ‘ആത്മനിർഭർ ഭാരതിലേക്കുള്ള സംഭാവനകൾ’ എന്ന വിഷയത്തിൽ 16-ാമത് പിബിഡി കൺവെൻഷൻ നടന്നിരുന്നു.

2003-ൽ ആരംഭിച്ച ഈ കൺവെൻഷനുകൾ വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന് സർക്കാരുമായും നാട്ടിലെ ജനങ്ങളുമായും പരസ്പരം പ്രയോജനകരമായ പ്രവർത്തനങ്ങൾക്കായി വേദി ഒരുക്കും. ഈ കൺവെൻഷനുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദേശ ഇന്ത്യൻ കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്നതിലും വിവിധ മേഖലകളിലെ അനുഭവങ്ങൾ പങ്കിടുന്നതിലും വളരെ ഉപയോഗപ്രദമാണ്.

Related Articles

Latest Articles