Friday, October 2, 2026

മഹാതിറിനോട് എസ് ജയശങ്കര്‍; “സാക്കിറിനെ ഇങ്ങ് വിട്ട് തരൂ”

വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ രംഗത്ത്. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിനോടാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.2018 ജനുവരി മാസത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യൻ സർക്കാരിന് ഇന്ത്യ കത്ത് നൽകിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം റഷ്യയിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രിയോട് വാക്കാൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജയശങ്കർ വ്യക്തമാക്കി.

Related Articles

Latest Articles