Sunday, May 5, 2024
spot_img

മാലിദ്വീപിൽ സേനാ സാന്നിധ്യം നിർബന്ധപൂർവ്വം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതം! ആദ്യ സംഘം മാർച്ച്‌ 10 ന് പിന്മാറും ; മൊയിസുവിന്റെ ചൈനാ പ്രീണനത്തിൽ മാലിദ്വീപ് ജനതയ്ക്ക് നഷ്ടമാകുന്നത് ഏതാപത്തിലും വിശ്വസിച്ച് കൈപിടിക്കാമായിരുന്ന രക്ഷകരെ

മാലിദ്വീപിൽ സേന സാന്നിധ്യം നിർബന്ധപൂർവം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. മാലിദ്വീപിൽ നിന്നുള്ള സേനയെ പിൻവലിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് തീരുമാനം. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്.

ആദ്യസംഘം മാർച്ച് 10ന് മാലിദ്വീപിൽ നിന്ന് പിന്മാറും. മെയ് 10നകം മാലിദ്വീപിൽ നിന്ന് പൂർണമായും ഇന്ത്യൻ സേന പിൻവാങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. മൂന്നാം കോർ ഗ്രൂപ്പ് യോഗം ഫെബ്രുവരിയിൽമാലിദ്വീപിൽ നടത്താനാണ് തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു

Related Articles

Latest Articles