Tuesday, April 30, 2024
spot_img

പറക്കാൻ ഇനിയും കാത്തിരിക്കണം; രാജ്യാന്തര യാത്രവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 വരെ വീണ്ടും നീട്ടി

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടത്തിയത്.

കോവിഡ് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന സാഹചര്യവും പല രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതുമാണ് വിലക്ക് നീട്ടാൻ കാരണം. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ്-19 മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ആദ്യമായി വിലക്ക് ഏർപ്പെടുത്തിയത്. മെയ് മാസത്തിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പിന്നീട് കോവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ പതിവ് അന്താരാഷ്ട്ര സർവീസുകൾ നിർത്തിവക്കുകയായിരുന്നു.

അതേസമയം എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles