Sunday, May 5, 2024
spot_img

ഇന്ത്യ നമ്മുടെ ശത്രുരാജ്യമല്ല മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ: മുൻ പാക് ക്യാപ്റ്റൻ ഷഹീദ് അഫ്രീദിക്കെതിരെ വീണ്ടും ഒളിയമ്പുകളുമായി കനേരിയ

ഇന്ത്യ നമ്മുടെ ശത്രുരാജ്യമല്ലെന്നും മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുന്നവരാണ് യദാർത്ഥ ശത്രുക്കളെന്നും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഇന്ത്യ ശത്രുരാജ്യമാണെന്ന മുൻ പാക് ക്യാപ്റ്റൻ ഷഹീദ് അഫ്രീടിയുടെ വാക്കുകൾക്ക് മറുപടിയായി ട്വിറ്റെറിലൂടെയാണ് കനേരിയ പ്രതികരിച്ചത്

 

മതത്തിന്റെ പേരില്‍ പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തന്നെ ഉപദ്രവിച്ചിരുന്നതായും അഫ്രീദി വ്യക്തിത്വമില്ലാത്തവനും നുണയനുമാണെന്നും കനേരിയ ആരോപിച്ചു. നുണയനും ചതിയനുമാണ് അഫ്രീദി. എന്നാല്‍ ആ സമയവും എന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണ് ഉണ്ടായത്. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ അവഗണിച്ചു. എന്നാല്‍ സഹതാരങ്ങളുടെ പക്കല്‍ പോയി അവരെ എനിക്ക് എതിരെ തിരിക്കാനാണ് അഫ്രീദി ശ്രമിച്ചത്. ഞാന്‍ മികവ് കാണിക്കുമ്പോള്‍ അഫ്രീദി അതില്‍ അസൂയപ്പെട്ടു. എന്നാല്‍ പാകിസ്ഥാന് വേണ്ടി കളിക്കാനായതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും കനേരിയ പറഞ്ഞു.

 

പാക് ടീമിന്റെ ഭാഗമായിരുന്ന സമയം ഞാന്‍ നേരിട്ട വിവേചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചത് അക്തറാണ്. അതിന് അക്തറിന് നന്ദി. എന്നാല്‍ സഹതാരങ്ങളില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദം ഉണ്ടായതോടെ അക്തറും എനിക്ക് വേണ്ടി സംസാരിക്കാതെയായി, കനേരിയ പറയുന്നു.

 

എന്നാല്‍ അക്തര്‍ അന്ന് വെളിപ്പെടുത്തിയ എല്ലാം സത്യമാണ്. എന്നെ എപ്പോഴും താഴ്ത്തിക്കെട്ടനാണ് അഫ്രീദി ശ്രമിച്ചത്. എന്നെ ഗ്രൗണ്ടിലിറക്കാന്‍ അഫ്രീദിക്ക് ഒരു താത്പര്യവും ഉണ്ടായില്ല. സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി, കനേരിയ പറയുന്നു.

 

 

Related Articles

Latest Articles