Wednesday, May 8, 2024
spot_img

ആവേശം കൂടിപ്പോയോ സാർ ?? ബാലയ്യയുടെ തീപ്പൊരി പ്രകടനത്തിൽ കുളിരു കേറി,തിയേറ്റർ സ്ക്രീനിന് തീയിട്ട് ആരാധകർ

വിശാഖപട്ടണം : തെന്നിന്ത്യയിൽ ഏറെ ആരാധകരെ സൃഷ്ട്ടിച്ച നടനാണ് നന്ദമുറി ബാലകൃഷ്ണ. ഏറെ ആഘോഷത്തോടെയാണ് ബാലകൃഷ്ണയുടെ ഓരോ സിനിമികളും പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പൊങ്കൽ റിലീസിനെത്തിയ ‘വീര സിംഹ റെഡ്ഡി’എന്ന ചിത്രമാണ് ബാലയ്യയുടേതായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം.

ചിത്രത്തിലെ ബാലയ്യയുടെ പ്രകടനത്തിൽ കുളിരു കേറിയ ആരാധകർ ഒടുവിൽ തിയേറ്റർ സ്ക്രീനിനു തീയിടുകയായിരുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. തിയറ്ററിൽ ഉണ്ടായിരുന്നവരെ വേ​ഗം ഒഴിപ്പിച്ച് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.

ഗോപിചന്ദ് മലിനേനി സംവിധാനം രചനയും നിർവഹിച്ച ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Related Articles

Latest Articles