Sunday, May 5, 2024
spot_img

രാജ്യത്തിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളുമായെത്തിയ പാകിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ ചുട്ടമറുപടി നൽകി ഇന്ത്യ, ന്യൂനപക്ഷവകാശങ്ങളുടെ പേരിൽ പാകിസ്ഥാന്റെ നിലപാട് വിരോധാഭാസമെന്ന് തിരിച്ചടിച്ച് ജോയിന്റ് സെക്രട്ടറി, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് സുഖം തന്നെയല്ലേയെന്ന് ഇന്ത്യ

ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെക്കുറിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഉന്നയിച്ച തെറ്റായ ആരോപണങ്ങൾക്ക് ഇന്ത്യ ശക്തമായ മറുപടി നൽകി. ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കവേ, ഇന്ത്യയിൽ ന്യൂനപക്ഷ കൊലപാതകങ്ങളുടെയും അടിച്ചമർത്തലിന്റെയും റിപ്പോർട്ടുകൾ വളരെ സാധാരണമാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചിരുന്നു.

എന്നാൽ ഇത് “ഏറ്റവും വിരോധാഭാസം” എന്ന് ഇന്ത്യ വിശേഷിപ്പിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യുഎൻഇഎസ് (യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ) ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ശ്രീനിവാസ് ഗോട്രു പറഞ്ഞു, ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും മോശമായി പെരുമാറുന്ന രാജ്യം ദില്ലിയിലെ കാര്യങ്ങളെ കുറിച്ച് ഇത്തരത്തിൽ പ്രസംഗിക്കുന്നത് വിരോധാഭാസമാണ്.

“ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പാകിസ്ഥാൻ സംസാരിക്കുന്നത് വിരോധാഭാസമാണ്. അതേ നാണക്കേട് മറച്ചുവെക്കാൻ അവരുടെ ഡാറ്റ പ്രസിദ്ധീകരിക്കുന്നത് പോലും നിർത്തിയ ഒരു രാജ്യം, അവർ ഈ വിഷയം കൊണ്ടുവന്നത് അതിശയകരമാണ്. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. ലോകം കണ്ടിട്ടില്ലാത്തവിധം ന്യൂനപക്ഷ അവകാശങ്ങളുടെ കടുത്ത ലംഘനം നടത്തിയ ചരിത്രം’,എന്നും അദ്ദേഹംപറഞ്ഞു.

Related Articles

Latest Articles