Tuesday, May 21, 2024
spot_img

ലോകത്തിനു വഴികാട്ടാൻ ഭാരതം! അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുനെസ്കോ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകാൻ സദ്ഗുരു ജഗ്ഗി വാസുദേവ്; തത്സമയ റിപ്പോർട്ടിങ്ങുമായി തത്വമയിയുടെ വാർത്താ സംഘവും

പാരീസ്: അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രമുഖ ആത്മീയ നേതാവ് സദ്ഗുരുവിന്റ പ്രസംഗം പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് സംഘടിപ്പിക്കും. ജൂൺ 21ന് ആണ് പരിപാടി നടക്കുക. ‘ക്രാഫ്റ്റിംഗ് എ കോൺഷ്യസ് പ്ലാനറ്റ്’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. കൂടാതെ സദ്ഗുരുവിനെ നേതൃത്വത്തിലുള്ള ധ്യാനവും നടക്കുന്നതാണ്. ഇതിനുപുറമെ വീടുകളിൽ നിന്ന് ലൈവ് സ്ട്രീമിലും പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സ്ഥിരം പ്രതിനിധികൾ തുടങ്ങി ഏകദേശം 1300ലധികം പേർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ ഈ പരിപാടി ജനങ്ങളിലേക്ക് എത്തിക്കാൻ തത്വമയിയുടെ പാരീസിലെ പ്രതിനിധിയും യുനെസ്കോ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തെലുങ്ക്, തമിഴ് ഉൾപ്പെടെയുള്ള 14-ലധികം ഭാഷകളിൽ പരിപാടിയുടെ തത്സമയ സ്ട്രീമിംഗ് നടക്കുന്നതാണ്. സദ്ഗുരുവിന്റെ പ്രസംഗത്തിന് പുറമേ, ചടങ്ങിൽ യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും സംസാരിക്കും. യുനെസ്കോ, ആയുഷ് മന്ത്രാലയം എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘമാണ് യോഗാ ദിന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ, അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഇഷ ഫൗണ്ടേഷൻ ജൂൺ മാസം മുഴുവൻ സൗജന്യ ഓൺലൈൻ യോഗാ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Latest Articles