Monday, May 6, 2024
spot_img

ഇന്ത്യ-അമേരിക്ക യുദ്ധ് അഭ്യാസ് ആരംഭിച്ചു; കാഹളം മുഴക്കുന്നത് ചൈനീസ് അതിർത്തിയോടടുത്ത് ഔലിയിൽ, ചിത്രങ്ങൾ പങ്കുവെച്ച് കരസേന

ദില്ലി: ഇന്ത്യ-അമേരിക്ക സൈനിക അഭ്യാസം ആരംഭിച്ചു. ഇരുരാജ്യങ്ങളുടേയും കരസേനകൾ തമ്മിലുള്ള സംയുക്തപരിശീലനം യുദ്ധ് അഭ്യാസ് എന്ന പേരിലാണ് നടക്കുന്നത്. ചൈനയുടെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം ദൂരത്തിൽ ഉത്തരാഖണ്ഡിലെ ഔലി മേഖലയിൽ സൈനികർ ഒരുമിച്ച് കൂടിയതിന്റെ ചിത്രം കരസേനയാണ് പങ്കുവെച്ചത്.

പതിനെട്ടാമത് സംയുക്ത കരസേനാ പരിശീലനമാണ് ഇന്ത്യൻ സേനയുമൊത്ത് അമേരിക്ക ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുർഘടമായ മേഖലയിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് യുഎസ് സൈനികർ അതികഠിനമായ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത നിവാരണ-സമാധാന സേന പ്രവർത്തന മാനദണ്ഡങ്ങളനുസരിച്ചാണ് സൈനിക പരിശീലനം ആരംഭിച്ചിരിക്കുന്നത്.

ചൈന ശത്രുക്കളായി കരുതുന്ന രണ്ടു രാജ്യങ്ങളെന്നതാണ് പരിശീലനത്തിന്റെ ഗൗരവം
വർദ്ധിപ്പിക്കുന്നത്. നിലവിൽ അമേരിക്കൻ സൈന്യം തമ്പടിച്ചിരിക്കുന്നത്‌ പസഫിക്
മേഖലയിലും ചൈനയാണ് ഭീഷണി. തായ്‌വാനും ജപ്പാനും നേരെയാണ് ചൈനയുടെ പ്രകോപനം നാൾക്കുനാൾ വർദ്ധിക്കുന്നത്. നിലവിൽ കടലിൽ നിന്നും ആകാശമാർഗ്ഗവുമാണ് അമേരിക്ക സൈനിക സഹായം നൽകുന്നത്.

Related Articles

Latest Articles