Monday, April 29, 2024
spot_img

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ രണ്ടാം ഏകദിനം നാളെ; ബൗളിംഗ് നിരയില്‍ മാറ്റം വന്നേക്കും, വിജയപ്രതീക്ഷയോടെ ഇന്ത്യ

ഏകദിന പരമ്പരയിലെ ന്യൂസിലന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരം നാളെ. റായ്പൂരിൽവച്ചാണ് മത്സരം നടക്കുക. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും ന്യൂസിലന്‍ഡ് നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു.. മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ വിറപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ നാളെ നടക്കുന്ന മത്സരത്തിൽ ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ബാറ്റിംഗ് നിരയില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മും തന്നെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

Related Articles

Latest Articles