Sunday, January 11, 2026

പരമ്പര നേടാൻ ഇന്ത്യ; ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി 20 ഇന്ന്; സഞ്ജു കളിക്കും ?

ധർമ്മശാല: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 (T20) ഇന്ന്. ധർമ്മശാലയിൽ വൈകീട്ട് 7മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. നിലവിലെ ഫോമില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെങ്കിലും ശ്രീലങ്കയെ നിസാരരായി കാണാനാവില്ല.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ലെന്നാണ് സൂചന. റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് സൂചന. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. അതേ സമയം ശ്രീലങ്കയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരു ഘട്ടത്തിലും ഇന്ത്യക്ക് മേല്‍ ആധിപത്യം സൃഷ്ടിക്കാന്‍ ശ്രീലങ്കയ്ക്കായില്ല.

Related Articles

Latest Articles