Saturday, April 27, 2024
spot_img

ഭാരതത്തെ വികസനത്തിന്‍റെ കൊടുമുടിയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍; രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: മോദി സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. അതേസമയം കര്‍ഷക സമരത്തെ തുടർന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കര്‍ഷക സമരം തുടരുന്നത് മുന്‍നിര്‍ത്തി 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധമായിരിക്കും പ്രതിപക്ഷം നടത്തുകയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തിലും പ്രതിപക്ഷം പ്രതിഷേധം അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഫെബ്രുവരി ഒന്നിനാണ് 2021 വര്‍ഷത്തെ ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യസഭ രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെയും ലോക്സഭ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പതു വരെയും ആകും സമ്മേളിക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ നിയമങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. ചെങ്കോട്ടയിലെ അക്രമം സഭ അപലപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ബിജെപി സഭയില്‍ അവതരിപ്പിക്കും എന്നാണ് സൂചന.

Related Articles

Latest Articles