Tuesday, May 7, 2024
spot_img

ട്വിറ്ററില്‍ തരംഗമായി മോദി; ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള സജീവ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി

ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് വിലക്കിയതോടെ ട്വീറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാപിറ്റല്‍ ഹില്‍ അക്രമ സംഭവവുമായി ബന്ധ​പ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്​ സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ്​ മോദി ഒന്നാമതെത്തിയത്​.

64.7 ദശലക്ഷം പേരാണ്​ നിലവിൽ മോദിയെ പിന്തുടരുന്നത്​. ട്രംപിന്‍റെ അക്കൗണ്ട്​ നിര്‍ത്തിവെക്കുന്നതു വരെ 88.7 പേരായിരുന്നു അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നത്​. എന്നാല്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള രാഷ്ട്രീയ നേതാവ് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ്. യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് 23.3 ദശലക്ഷം ഫോളോവര്‍മാരുണ്ട്.

തെരഞ്ഞെടുപ്പുകാലം മുതല്‍ ഡൊണാള്‍ഡ് ട്രംപും ട്വിറ്ററും തമ്മില്‍ നിരന്തരമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കുടൂതല്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് @realDonaldTrump എന്ന അക്കൗണ്ടിനാണ് ട്വിറ്റര്‍ പൂട്ടിച്ചു. കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അക്കൗണ്ട് സ്ഥിരമായി നിര്‍ത്തലാക്കിയ ട്വിറ്ററിന്റെ നടപടി. നേരത്തെ ഇദ്ദേഹത്തിന്റെ അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തലാക്കിയിരുന്നു. തുടര്‍ന്നും ട്വിറ്റര്‍ നയങ്ങള്‍ പാലിക്കാതിരുന്നതോടെയാണ് അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്. ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.

അതേസമയം ട്വിറ്ററിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ്​ ട്രംപ്​. അമേരിക്കൻ പ്രസിഡന്റുമാർ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ പ്രതികരണം.

.

Related Articles

Latest Articles