Sunday, January 11, 2026

‘കെ.ജി.എഫ് 2’ന്റെ റിലീസ് ദിവസം പൊതു അവധി വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്ത്

സിനിമ ലോകവും, സിനിമാപ്രേമികളും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യാഷ് നായകനായെത്തുന്ന കെ.ജി.എഫ് 2. ലോകമെബാടും നിരവധി ഭാഷകളിലായി എത്തിയ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ ചിത്രം ജൂലൈ 16ന് തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് യാഷിന്റെ ആരാധകർ. കത്തിൽ പറയുന്നത് ഇങ്ങനെയാണ്… ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നൽകണമെന്നും. തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും, കെ.ജി.എഫ് വെറുമൊരു സിനിമയല്ല, അതൊരു വികാരമാണെന്നും കത്തിൽ പറയുന്നു.

കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. അതേസമയം 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. അന്നുമുതൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്.

Related Articles

Latest Articles