ചെന്നൈ: തമിഴ് നാട്ടിൽ നിന്നും ആഴക്കടൽ മൽസ്യബന്ധനത്തിനു പോയവർക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു. ഒരാൾക്ക് പരിക്കേറ്റു. നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്.
സമുദ്രാതിർത്തി അതിക്രമിച്ചു കടന്നതിനാലാണ് വെടിവെപ്പുണ്ടായത് എന്ന് പറയപ്പെടുന്നു . എന്നാൽ സംഭവത്തിനെ കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും അന്വേഷണമുണ്ടാവും എന്ന് അധികൃതർ അറിയിച്ചു
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

