കേരളചരിത്രത്തിലെ മനപ്പൂർവ്വം തമസ്കരിക്കപ്പെട്ട ഒരു ഏടായ രാമസിംഹൻ കൊലപാതകത്തെ അടിസ്ഥാനമാക്കി പ്രസിദ്ധ എഴുത്തുകാരൻ തിരൂർ ദിനേശ് എഴുതിയ ജീവചരിത്ര നോവലാണ് ‘രാമസിംഹൻ’. കേരളചരിത്രത്തിലെ ചോര വാർന്ന ഒരു തീവ്രവാദ കൊലയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ ജീവചരിത്ര നോവലിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധികരിക്കാനൊരുങ്ങുകയാണ് വേദ പൗബ്ലിക്കേഷൻസ്. രാമസിംഹന്റെ സ്മൃതിദിനത്തിൽ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ രണ്ടാം പതിപ്പിനെക്കുറിച്ചും ഒക്കെ വിവരിക്കുകയാണ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രശസ്ത എഴുത്തുകാരനായ ഷാബു പ്രസാദ്. മറ്റൊരു പ്രധാന പ്രോജക്റ്റിനു തുടക്കമായി എന്ന സന്തോഷവും പങ്കുവെയ്ക്കുന്നുണ്ട് കുറിപ്പിൽ
ഷാബു പ്രസാദിന്റെ പോസ്റ്റ് പൂർണ്ണരൂപം ഇങ്ങനെ..:
ഇന്നാണ് രാമസിംഹനെ മതഭീകരർ കൊന്നു തള്ളിയത്…
എന്തിന്..
സ്വന്തം ഇഷ്ടപ്രകാരം, ആരുടേയും പ്രേരണ ഇല്ലാതെ സനാതന ധർമ്മം സ്വീകരിച്ചതിന്…
അങ്ങാടിപ്പുറത്തെ വലിയ മുസ്ലീം തറവാട്ടിലെ വലിയ പ്രമാണിയും, ധനികനുമായിരുന്ന ഉണ്ണീൻ സാഹിബിനു ഒരിക്കലും മതം മാറേണ്ട ആവശ്യമേ ഇല്ലായിരുന്നു… തന്റെ ബംഗ്ലാവ് നിർമ്മാണത്തിന് വേണ്ടി അദ്ദേഹം തന്നെ തകർത്തു കളഞ്ഞതായിരുന്നു മാലാപറമ്പ് നരസിംഹമൂർത്തി ക്ഷേത്രം…അദ്ദേഹത്തിൽ വളർന്ന പശ്ചാത്താപവും ബോധോദയവുമൊക്കെയാണ് സനാതന ധർമ്മം സ്വീകരിക്കാനും, രാമസിംഹൻ എന്ന പേര് സ്വീകരിക്കാനും ക്ഷേത്രം പുനരുദ്ധരിക്കാനും ഒക്കെ കാരണമായത്… അത് മുസ്ലീം മതമൗലിക വാദികളിൽ ഉയർത്തിയ പകയാണ് 1947 ആഗസ്റ്റ് 2 നു ക്രൂരമായ കൂട്ടക്കൊലയിലും മാലാപ്പറമ്പ് നരസിംഹക്ഷേത്രം തകർക്കലിലും കലാശിച്ചത്…
അതിനു ശേഷം ആറു പതിറ്റാണ്ടു പിന്നിട്ടപ്പോൾ, മതതീവ്രവാദികൾ കൈയ്യറിയ രാമസിംഹന്റെ ബംഗ്ലാവിന്റെ സ്ഥാനത്ത് എംഇഎസ്സിന്റെ മെഡിക്കൽ കോളേജ് വന്നു…
നീണ്ട കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം മാലാപ്പറമ്പ് നരസിംഹക്ഷേത്രഭൂമി തിരികെ ലഭിച്ചു… പെരിന്തൽമണ്ണയിലെ സംഘപ്രസ്ഥാനങ്ങളുടെ ഇതിഹാസം തന്നെയായ സിപി ജനാർദ്ദനൻ എന്ന ജനേട്ടന്റെയും, ആർ വേണുവേട്ടന്റെയുമൊക്കെ നേതൃത്വത്തിൽ നടന്ന കൊടും തപസ്സുകൾക്കൊടുവിൽ, രാമസിംഹന്റെ ബലിദാനം നടന്ന മണ്ണിൽ നരസിംഹമൂർത്തി വീണ്ടും അവതരിച്ചു.. മാലാപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രം പുനരുദ്ധരിച്ചു…
കഴിഞ്ഞ വർഷം…2020 ആഗസ്റ്റ് രണ്ടിന്, മലബാറിന്റെ ചരിത്രകാരനായ തിരൂർ ദിനേശേട്ടൻ ഫേസ്ബുക്കിൽ എഴുതിയ ഓർമക്കുറിപ്പ് കണ്ണിൽ പെട്ടു… ഞാൻ അപ്പോൾ വേദ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ ആയിരുന്നു… ദിനേശേട്ടനെ വിളിച്ചു.. “ദിനേശേട്ടാ, രാമസിംഹന്റെ കഥ നോവൽ ആക്കൂ.. നമ്മൾ പ്രസിദ്ധീകരിക്കും…”
ഏറെക്കാലമായി എഴുത്തുകാരന്റെ മനസ്സിൽ മൂടിക്കിടന്ന കനലുകൾ ആ നിമിഷം മുതൽ ആളിക്കത്തിയപ്പോൾ തിരൂർ ദിനേശ് എന്ന എഴുത്തുകാരന്റെ മാസ്റ്റർ പീസ് പിറന്നു..2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കുമ്പോൾ ഒന്നാം പതിപ്പിന്റെ സിംഹഭാഗവും പ്രീ പബ്ലിക്കേഷനിൽ ബുക്കിംഗ് ആയിരുന്നു… അന്ന് തന്നെ ഗൾഫിലുള്ള ഒരു സുഹൃത്ത് നൂറു ലൈബ്രറികൾക്ക് പുസ്തകം സ്പോൺസർ ചെയ്തു…
ഇന്ന്, പുതിയ രൂപവും ഭാവവുമായി, സുനിൽ തേഞ്ഞിപ്പാലം ധ്യാനനിമാഗ്നമായി വരച്ച കവറുമായി ഇറങ്ങിയ രാമസിംഹന്റെ രണ്ടാം പതിപ്പ് നരസിംഹമൂർത്തി സന്നിധിയിൽ സമർപ്പിച്ചു..
ഭഗവാന്റെ അനുഗ്രഹം പോലെ, ആ സന്നിധിയിൽ വെച്ച് മറ്റൊരു പ്രധാന പ്രോജക്റ്റിനു തുടക്കമായി..
ഇന്ന് വേദയുടെയും, എന്റെയും യാത്രയിലെ അതിനിർണ്ണായകമായ ദിവസമാണ്… വിശദാംശങ്ങൾ പതുക്കെ പറയാം…
എല്ലാം അമ്മയുടെയും, ഭാഗവാന്റെയും അനുഗ്രഹം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

