Friday, April 26, 2024
spot_img

കെ എല്‍ രാഹുലിന് ആശംസകൾക്കൊപ്പം സമ്മാനങ്ങളും ; 2.70 കോടി രൂപയുടെ കാര്‍ സമ്മാനമായി നൽകി വിരാട് കോഹ്ലി,ധോണി നൽകിയത് 80 ലക്ഷത്തിന്‍റെ ബൈക്ക്

മുംബൈ: ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആതിയയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.വിവാഹത്തിന് ആശംസകളുടെ പ്രവാഹമാണ് ഇരുവരെയും തേടിയെത്തിയത്.എന്നാൽ ക്രിക്കറ്റ് ലോകത്തെ നായകന്മാരായ വിരാട് കോഹ്ലിയും ധോണിയും ആശംസകൾ അറിയിച്ചതിനു പിന്നാലെ കെ എൽ രാഹുലിന് നൽകിയ വിവാഹ സമ്മാനങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആവുന്നത്.രാഹുലിന് വിവാഹ സമ്മാനമായി ധോണി നല്‍കിയത് 80 ലക്ഷം രൂപ വിലമതിക്കുന്ന കാവസാക്കി നിഞ്ജ ബൈക്കാണ്.

അതേസമയം വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് 2.70 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് രാഹുലിന് വിവാഹ സമ്മാനമായി നല്‍കിയത്. ധോണി സമ്മാനിച്ച ബൈക്കിന്‍റെ മോഡല്‍ എതാണെന്ന് വ്യക്തമല്ലെങ്കിലും കാവസാക്കിയുടെ Ninja H2R എന്ന മോഡലാണ് നല്‍കിയതെന്നാണ് സൂചന. 79,90,000 രൂപയാണ് ഇതിന്‍റെ വില.ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്‌ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല. ധോണിക്ക് കീഴിലാണ് രാഹുല്‍ ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളില്‍ രാഹുല്‍ അരങ്ങേറിയത്.

Related Articles

Latest Articles