Sunday, October 11, 2026

ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ അവസാന ഏകദിനം ഇന്ന് ; ജയിച്ചാൽ റാങ്കിങ്ങിൽ ഒന്നാമൻ

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിന മത്സരത്തിനൊരുങ്ങി ഇന്ത്യ. പരമ്പര സ്വന്തമാക്കിയെങ്കിലും
ഇന്നത്തെ കളി ജയിച്ചത്‌ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐഎസിസി അറിയിച്ചു. ടി20 റാങ്കിഗിൽ ഒന്നാം സ്ഥാനത്തും, ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ.

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്. ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താം.

Related Articles

Latest Articles