Saturday, April 20, 2024
spot_img

52-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് തിരിതെളിയും; പ്രദർശനം ഒ ടി ടിയിലും

ദില്ലി: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു ഗോവയില്‍ തിരിതെളിയും. ഗോവയില്‍ നേരിട്ടെത്താത്തവര്‍ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ വീടുകളിലിരുന്നും സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് മേളയാണ് ഇത്തവണ സഘടിപ്പിക്കുന്നത്.

ചലച്ചിത്രോത്സവത്തിന്‍റെ ഉദ്‍ഘാടന ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ശ്രദ്ധ കപൂര്‍, റിതേഷ് ദേശ്‍മുഖ്, ജെനിലിയ ഡിസൂസ, മനോജ് ബാജ്‍പേയി, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ടാവും. വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ പ്രമുഖ നടിയും മുന്‍ എം.പിയുമായ ഹേമമാലിനി മേള ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖ്യാതിഥിയായിരിക്കും. ഹേമയെ, ഗാനരചയിതാവ് പ്രസൂണ്‍ ജോഷിക്കൊപ്പം ഇന്ത്യന്‍ പേര്‍സണാലിറ്റി ഓഫ് ദ് ഇയര്‍ ബഹുമതി നല്‍കി വേദിയില്‍ ആദരിക്കും.

https://twitter.com/PIB_Panaji/status/1461744150613614593

വിഖ്യാത സ്പാനിഷ് ചലച്ചിത്രപ്രതിഭ കാര്‍ലോസ് സൗറയുടെ ഏറ്റവും പുതിയ സിനിമയായ ദി കിങ് ഓഫ് ഓള്‍ ദ് വേള്‍ഡ് ആണ് ഉദ്ഘാടന ചിത്രം. മലയാളത്തില്‍ നിന്ന് ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം സണ്ണി എന്നിവ മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളിയായ യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഭഗവദ്ദജ്ജുകം എന്ന സംസ്‌കൃത സിനിമയും പനോരമയിലെ ആകര്‍ഷണങ്ങളിലൊന്നാണ്.

Related Articles

Latest Articles