Sunday, May 5, 2024
spot_img

രാമായണത്തിന്‍റെ ഐതിഹ്യമുള്ള നാടുകളിലൂ‌ടെ യാത്ര ചെയ്യാം; ഐ.ആർ.സി.ടി.സിയുടെ രാമായണ യാത്ര ഇന്നുമുതൽ

ദില്ലി: ഐ.ആർ.സി.ടി.സിയുടെ (IRCTC) ശ്രീ രാമായണ യാത്രാ തീവണ്ടി സർവീസിന് തുടക്കമായി. ഇന്നലെ ദില്ലിയിലെ സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. പുറപ്പെട്ട് 17ാം ദിവസം ദില്ലിയിൽ തിരിച്ചെത്തുന്ന യാത്രയിൽ 7500 കിലോമീറ്ററാണ് യാത്രക്കാർ സഞ്ചരിക്കുക.

ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനുകളുടെ 17 ദിവസത്തെ പര്യടനം ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ സ്ഥലങ്ങളും ഉൾക്കൊള്ളും, അയോധ്യയാണ് ആദ്യ സ്റ്റോപ്പ്. പൂർണമായ ശ്രീരാമായണ യാത്രയ്ക്ക് 82,950 രൂപ വീതം നൽകണം. എസി ക്ലാസുകളിലെ യാത്ര, എസി ഹോട്ടൽ താമസം, ഭക്ഷണം, കാഴ്ചകൾ കാണൽ, യാത്രാ ഇൻഷുറൻസ്, ഐആർസിടിസി ടൂർ മാനേജർമാരുടെ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും
എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളും ഉദ്യോ​ഗസ്ഥരുമുണ്ടാകും. ഇരുന്ന് കഴിക്കാൻ സൗകര്യമുള്ള രണ്ട് ഭക്ഷണശാലകളും അടുക്കളയും കുളിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന ദേഖോ അപ്നാ ദേശ് എന്ന പദ്ധതിയുടെ ഭാ​ഗമായാണ് ശ്രീ രാമായണ യാത്ര ആരംഭിച്ചിരിക്കുന്നത്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

അയോധ്യ: രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയു ഘട്ട്. നന്ദിഗ്രാം: ഭാരത്-ഹനുമാൻ ക്ഷേത്രവും ഭാരത് കുണ്ടും ജനക്പൂർ: റാം-ജാൻകി മന്ദിർ. സീതാമർഹി: സീതാമാർഹിയിലും പുനൗര ധാമിലും ജാനകി മന്ദിരം. വാരാണസി: തുളസി മാനസ് ക്ഷേത്രം, സങ്കത് മോചൻ ക്ഷേത്രം, വിശ്വനാഥ ക്ഷേത്രം. സീത സമാഹിത് സ്ഥലം, സീതാമർഹി: സീത മാതാ ക്ഷേത്രം. പ്രയാഗ്: ഭരദ്വാജ് ആശ്രമം, ഗംഗ-യമുന സംഗമം, ഹനുമാൻ ക്ഷേത്രം. ശൃംഗവേർപൂർ: ശൃംഗേഋഷി സമാധി , ശാന്ത ദേവി ക്ഷേത്രം, രാം ചൗര. ചിത്രകൂട്: ഗുപ്ത ഗോദാവരി, രാംഘട്ട്, ഭാരത് മിലാപ് ക്ഷേത്രം, സതി അനുസൂയ ക്ഷേത്രം. നാസിക്: ത്രയംബകേശ്വർ ക്ഷേത്രം, പഞ്ചവടി, സീത ഗുഫ, കളാരം ക്ഷേത്രം. ഹംപി: അഞ്ജനാദ്രി ഹിൽ, ഋഷിമുഖ ദ്വീപ്, സുഗ്രീവ ഗുഹ, ചിന്താമണി ക്ഷേത്രം, മാല്യവന്ത രഘുനാഥ ക്ഷേത്രം. രാമേശ്വരം: ശിവക്ഷേത്രവും ധനുഷ്കോടിയും എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ സന്ദര്‍ശിക്കുന്നത്.

Related Articles

Latest Articles