റഹിമ്യാർ ഖാൻ: ജിഹാദികൾ പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്തു. ഫേസ്ബുക്ക് ലൈവ് അകമ്പടിയോടെയാണ് ജിഹാദികൾ ക്ഷേത്രം തകർത്തത്. പട്ടാപ്പകൽ മുസ്ലീം മതഭ്രാന്തന്മാർ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിമ്യാർ ഖാൻ ജില്ലയിലെ ഭോംഗ് നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് കടന്നുകയറി ജിഹാദികൾ ക്ഷേത്രം ആക്രമിക്കുകയായിരുന്നു. എന്തിനധികം, പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ‘നയാ’ പാകിസ്ഥാനിൽ മുസ്ലീം മതഭ്രാന്തന്മാർ അഴിഞ്ഞാടുന്നത്തിന്റെ വ്യക്തമായ ചിത്രമാണ് ഇതെല്ലാം. അതേസമയം ഇവർ ക്ഷേത്രം തകർക്കുന്നത് ഫേസ്ബുക്ക് ലൈവ് ആയി വീഡിയോ ആക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ഹിന്ദു ദൈവങ്ങളെ വേദനിപ്പിക്കുന്നതും നശിപ്പിക്കുന്നതുമായ ഈ വീഡിയോ പാകിസ്ഥാനിലെ ഒരു മനുഷ്യാവകാശ പ്രവർത്തകൻ പങ്കുവച്ചു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഉൾപ്പെടെയുള്ള പുരുഷന്മാരുടെ ഒരു കൂട്ടം ജിഹാദികൾ അല്ലാഹു അക്ബർ’ എന്ന് ഉച്ചത്തിൽ ആക്രോശിച്ചാണ് ക്ഷേത്രത്തെ നശിപ്പിക്കാൻ ആരംഭിച്ചത്. പുണ്യപരിപാവനമായ ക്ഷേത്രത്തിൽ കയറി മതഭ്രാന്തന്മാർ കൈകളിൽ കിട്ടുന്നതെല്ലാം തകർക്കുന്നു, പ്രത്യേകിച്ച് ഗണപതി, ഭഗവാൻ ശിവ-പാർവതി, രാധ-കൃഷ്ണ മുതലായ ആരാധനാമൂർത്തികളുടെ വിഗ്രഹങ്ങളെല്ലാം. ശേഷം ഇതെല്ലാം വിഡിയോയിൽ പകർത്തുകയും ചെയ്‌തു.
അതേസമയം പാകിസ്ഥാനി ഹിന്ദുക്കളിൽ ഭൂരിഭാഗവും പട്ടികജാതി/പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവരാണ്. അതേസമയം മൊത്തം പാകിസ്ഥാനി ജനസംഖ്യയുടെ 2-4% മാത്രമുള്ള, ന്യൂനപക്ഷം ക്രൂരമായ പീഡനമാണ് ഇവിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. മതം പ്രാകൃതമായ ഒന്നാണ്. ഒരു മതത്തിന് ഒരു രാജ്യത്തിൽ ഭൂരിപക്ഷം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ ഭൂരിപക്ഷം അതിന്റെ പ്രാകൃത സ്വഭാവങ്ങൾ കാണിക്കും. ലോകത്ത് എവിടെ നോക്കിയാലും ഒരു മതത്തിന് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും, ജനാധിപത്യവിരുദ്ധമായും ഏകാധിപതിപരമായും ആ മതം ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും. അതിനായി നിയമങ്ങൾ നിർമ്മിക്കും ന്യൂനപക്ഷങ്ങളെ അവരാൽ ആവുംവിധം ക്രൂശിക്കുകയും ചെയ്യും.
പാകിസ്ഥാൻ ഭരണഘടനയുടെ ആമുഖത്തിൽതന്നെ, ‘ പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നാണ്. പരമശക്തനും പരമാധികാരമുള്ളവനുമായ പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി അതിൽ പരാമർശങ്ങളുണ്ട്. പ്രസ്തുത ഭാഗത്തെ അഞ്ചാമത്തെ പാരഗ്രാഫിൽ .”വിശുദ്ധ ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന ഇസ്‌ലാമിന്റെ പഠിപ്പിക്കലുകൾക്കും ആവശ്യകതകൾക്കും അനുസൃതമായി വ്യക്തിഗതവും കൂട്ടായതുമായ മേഖലകളിൽ അവരുടെ ജീവിതം ക്രമീകരിക്കാൻ മുസ്ലിങ്ങളെ പ്രാപ്തരാക്കും;” എന്നത് ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ വരണമെങ്കിൽ മതം എത്രത്തോളം ഭീകരമായ തോതിൽ ആ നാട്ടിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും. അതിന്റെ വ്യക്തമായ ചിത്രമാണ് ഈ ഹിന്ദു ക്ഷേത്രം തകർത്തതിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നത്ത്. എന്നാൽ ഇത് പാകിസ്ഥാനിൽ ആദ്യത്തെ സംഭവമല്ല. ഇതിനുമുൻപും ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ ജിഹാദികൾ പാകിസ്ഥാനിൽ തകർത്തെറിഞ്ഞിട്ടുണ്ട്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

