Thursday, May 2, 2024
spot_img

ഹമാസിന്റെ നക്ബ യൂണിറ്റ് കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന ; റോക്കറ്റ് ലോഞ്ചറുകൾ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നർ നശിപ്പിച്ചു ; സാധാരണക്കാരെ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്ന് ഐഡിഎഫ്

ടെൽ അവീവ് : ഹമാസിന്റെ നക്ബ യൂണിറ്റ് കമാൻഡറെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാസയിൽ നടത്തിയ തിരച്ചിലിനൊടുവിൽ നക്ബ യൂണിറ്റിലെ അംഗങ്ങളായ നിരവധി ഭീകരരെ വധിച്ചതായാണ് ഐഡിഎഫ് അറിയിച്ചിരിക്കുന്നത്.

നക്ബ യൂണിറ്റ് കമാൻഡർ അഹമ്മദ് മൂസ, വെസ്റ്റേൺ ജബലിയയിലെ കമാൻഡറായ ഒമർ അൽഹന്ദി എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൂടാതെ, 252 ഡിവിഷനിൽ നിന്നുള്ള ഐഡിഎഫ് റിസർവ്വ് അംഗങ്ങൾ, തങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തയ്യാറെടുക്കുകയായിരുന്ന 19 ഹമാസ് ഭീകരരെ കഴിഞ്ഞ രാത്രി കൊലപ്പെടുത്തിയതായും വ്യക്തമാക്കി.

അതേസമയം, ഭീകരരുടെ ഒളിത്താവളങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകൾ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറും ഇസ്രായേൽ സേനാംഗങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ആളുകൾക്ക് തിങ്ങിപ്പാർക്കുന്ന മേഖലയ്‌ക്ക് സമീപത്തായാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ലോഞ്ചർ ഇസ്രായേൽ പ്രതിരോധ സേന കണ്ടെത്തിയത്. ഹമാസിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗവും നശിപ്പിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. കൂടാതെ, സാധാരണക്കാരെ മറയാക്കിയാണ് ഹമാസ് ആക്രമണം നടത്തുന്നതെന്നും ഐഡിഎഫ് ആരോപിച്ചു.

Related Articles

Latest Articles