Thursday, April 25, 2024
spot_img

ജിഎസ്എൽവി എഫ് 10 വിക്ഷേപണം; ദൗത്യം പൂർണവിജയമായില്ല; സംഭവിച്ചത് ക്രയോജനിക് ഘട്ടത്തിലെ അസ്വാഭാവികതയെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 10 വിക്ഷേപണ ദൗത്യം പൂർണവിജയമായില്ലെന്ന് ഐഎസ്ആർഒ ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് ദൗത്യം പരാജയപ്പെടാൻ കാരണമായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്. എന്നാൽ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചിരുന്നു.
ശ്രീഹരിക്കോട്ടയിൽ നിന്ന് പുലർച്ചെ 5.45നായിരുന്നു വിക്ഷേപണം. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു വിക്ഷേപണം പാളിപ്പോവുന്നത്. ദൗത്യം പൂർത്തികരിക്കാനായില്ലെന്ന് ഇസ്രൊ ചെയർമാൻ കെ.ശിവൻ പറഞ്ഞു. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം പ്രവർത്തിച്ചില്ലെന്നാണ് ഇസ്രൊയുടെ വിശദീകരണം. ഇഒഎസ് 03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി എഫ് 10 ബഹിരാകാശത്ത് എത്തിക്കേണ്ടിയിരുന്നത്.

അതേസമയം ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പരാജയപ്പെടാൻ കാരണം ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒയും രംഗത്തു വന്നു. ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണത്തെ പ്രതികൂലമായി ബാധിച്ചതെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ബഹിരാകാശത്ത് 36,000 കിലോമീറ്റർ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കൽ ഇന്ത്യയുടെ സമ്പൂർണ ചിത്രങ്ങൾ പകർത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രമാണ് ജിസാറ്റ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമായിരുന്നു ഇത്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹം ഉണ്ട്.

എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിഎസ്എൽവി എഫ് 10ന്റെ വിക്ഷേപണം പല തവണ മാറ്റിവച്ചിരുന്നു. മാർച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിദഃ പശ്ചാത്തലത്തിൽ അത് നീട്ടുകയായിരുന്നു. ഈ വർഷം മാർച്ചിൽ വിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അതും നീളുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles