Friday, October 2, 2026

‘യൂത്ത’ന്മാര്‍ക്ക് എത്ര തമ്മിലടിച്ചാലും മതിയാകില്ല; സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

കൊച്ചി: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്ന് വിലയിരുത്തുന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍, ദേശീയ നേതൃത്വം ഇത് അംഗീകരിക്കുന്നില്ല. ഒരു സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടപടികളുമായി അവര്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ മുന്‍സഫ് കോടതി തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ നടപടികള്‍ കോടതി അലക്ഷ്യമാണെന്നുമാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

കേസ് ഇന്ന് ആലുവ മുന്‍സിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള എല്ലാ കമ്മിറ്റികളും അടിയന്തരമായി പിരിച്ചു വിട്ടിരിക്കുന്നത്.

Related Articles

Latest Articles