Monday, May 27, 2024
spot_img

ഇനി ലോകകപ്പ് കാലം;ആവേശത്തിൽ നാടും നഗരവും,അരങ്ങൊരുക്കി ആരാധകർ,റൊണാൾഡോയും മെസ്സിയും നെയ്മറുംതന്നെ ഇത്തവണയും താരരാജാക്കന്മാർ

ഖത്തർ :ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്.1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്താറുണ്ട്.ഈ വർഷത്തെ ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയുംമ്പോൾ ആവേശത്തിലാണ് നാടും നഗരവും.റൊണാൾഡോയും മെസ്സിയും നെയ്മറും തന്നെയാണ് ഇത്തവണയും ആരാധകരിലെ അടങ്ങാത്ത ആവേശം.താരരാജാക്കന്മാർ കളത്തിലിറങ്ങുമ്പോൾ ആരാധകരുടെ കണ്ണിനും മനസ്സിനും കുളിർമയാണ്‌.
വര്‍ണശബളമായ പരിപാടികളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്.അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം.
വൈകീട്ട് 3മണിമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തോളം കാണികള്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും.ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.

രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്തിയിരുന്നില്ല.2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽ ആയിട്ടാണ് അടുത്ത ലോകകപ്പ് സംഘടിപ്പിക്കുന്നത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് ആതിഥ്യമരുളും.

ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കിയാവുമ്പോൾ ഹരം മുറുകി നാടും നഗരവും ആവേശ തിമിർപ്പിൽ ആണ്.ഇഷ്ടടീമുകളുടെ ആരാധകരെല്ലാം കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും കെട്ടി നാട്ടില്‍ സജീവം. നാടാകെ ഉത്സവപ്രതീതിയിലും.നാട് കാൽപന്ത് കളിയിലേക്ക് വ്യതിചലിക്കുമ്പോൾ മന്ത്രിമാരും എം.എല്‍.എ.മാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍പോലും സാമൂഹികമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് രംഗത്തിറങ്ങിയതോടെ ആവേശത്തിന് ഊര്‍ജ്ജം ഇരട്ടിയാവുകയാണ്.വീറും വാശിയും പതിന്മടങ്ങായി മാറുമ്പോൾ എവിടെയും ചർച്ച ലോകകപ്പ് തന്നെ.അര്‍ജന്റീന, ബ്രസീല്‍,പോർച്ചുഗൽ ആരാധകരാണ് പോര്‍ക്കളത്തില്‍ മുന്നേറ്റം നടത്തുന്നത്. താര രാജാക്കന്മാരായ റൊണാൾഡോ മെസ്സി നെയ്മർ തുടങ്ങിയവരുടെ പേരുകളാണ് എങ്ങും കേൾക്കാനാവുന്നത്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പം ഉണ്ട്.കേരളത്തിലെ ആരാധകരുടെ ആവേശം അങ്ങ് അര്‍ജന്റീനയിലും,പോർച്ചുഗലിലും,ബ്രസീലിലും വരെ ശ്രദ്ധിക്കപ്പെടുന്ന സ്ഥിതിയായി. കൊടിതോരണങ്ങളാല്‍ അലങ്കരിച്ച ഗ്രാമവീഥികളുടെ ഭംഗി ആവേശകുളിർക്കാറ്റ് വീശുന്നു.

തെരുവുവീഥികളില്‍ കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും ഉയര്‍ത്തുന്നത് ആവേശമുണര്‍ത്തുന്നതാണ്. എന്നിരുന്നാലും ചില നടുക്കുന്ന ഓര്‍മകള്‍ ഈ അവസരത്തില്‍ നമ്മള്‍ മറന്നുപോകരുതെന്ന് കെ. എസ്.ഇ.ബി. ഓര്‍മിപ്പിക്കുന്നു.ട്രാന്‍സ്ഫോര്‍മറുകള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും അടുത്ത് ഇവ സ്ഥാപിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാം. എത്രയോ സഹോദരങ്ങളുടെ വിലപ്പെട്ട ജീവനുകള്‍ മുന്‍കാലങ്ങളില്‍ പൊലിഞ്ഞിട്ടുണ്ട്. അപകടകരമായി വലിച്ചുകെട്ടിയ ബാനറുകളും കൊടികളും ഉടന്‍ അഴിച്ചുമാറ്റി സഹകരിക്കണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്.

അതേസമയം പുള്ളാവൂര്‍ കുറുങ്ങാട്ടുകടവില്‍ ചെറുപുഴയിലെ തുരുത്തില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ വിവാദമാവുകയാണ്.പുഴയുടെ ഒഴുക്കിനെ ബാധിക്കുമെന്നാണ്‌ അധികൃതർ പറയുന്നത്.മാറ്റേണ്ടിവരുമെന്നോര്‍ത്ത് ആശങ്കപ്പെട്ട ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസ വാർത്തയാണ് പിന്നീട് ലഭിച്ചത്.പുഴയും ഇരുകരകളിലെ പുറമ്പോക്കും തങ്ങളുടെ ആസ്തിയാണെന്നും കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ നിലവില്‍ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി കൊടുവള്ളിനഗരസഭാ അധികൃതര്‍ രംഗത്തെത്തി.ആദ്യം നെയ്മറിന്റെയും മെസ്സിയുടെയും കട്ടൗട്ടുകൾ ആണ് ഉയർന്നത്.പിറകെ വന്ന വിവാദ പെരുമഴയൊന്നും തന്നെ വക വെക്കാതെ അതീ സ്ഥലത്ത് പോർച്ചുഗലിന്റെ രാജാവായ ക്രിസ്ത്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ഉയർന്നു.നിലവിലുള്ള വിവാദങ്ങൾക്ക് വകവെക്കാതെ മറ്റൊരു കട്ടൗട്ട് കൂടെ അവിടെ ഉയരണമെങ്കിൽ എത്രത്തോളമുണ്ട് അവിടത്തെ ജനങ്ങളുടെ ആവേശം എന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു.ഒരിഞ്ച് എങ്കിലും അധികം കൂട്ടി കട്ടൗട്ടുകളുടെയും ഫ്ളക്സുകളുടെയും വലുപ്പം വർദ്ദിക്കുന്നതിനനുസരിച്ച് ഓരോ ഫുട്‍ബോൾ ആരാധകന്റെയും മനസ്സിൽ ലോകകപ്പിനായുള്ള കാത്തിരിപ്പുകളാണ്.

Related Articles

Latest Articles