Sunday, May 5, 2024
spot_img

ഇന്ത്യാ സന്ദര്‍ശനത്തിന് ഇവാന്‍ക അണിഞ്ഞത് 1.17 ലക്ഷത്തിന്റെ ഫ്ളോറല്‍ ഡ്രസ് : സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശത്തിനെത്തിയ മകള്‍ ഇവാന്‍ക ട്രംപിന്റെ വസ്ത്രധാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്ളോറല്‍ പ്രിന്റഡ് ട്രസ് ആണ് ഇവാന്‍ക ധരിച്ചത്. ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് സംരഭക കൂടിയായ ഇവാന്‍ക ഒരേ വസ്ത്രം തന്നെ അണിഞ്ഞതിനെയാണ് സോഷ്യല്‍മീഡിയ അഭിനന്ദിക്കുന്നത്. 2019 സെപ്റ്റംബറിലാണ് അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ഇവാന്‍ക ഇതേ വസ്ത്രം അണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശനത്തിന് ധരിച്ച അതേ വസ്ത്രം തന്നെയാണ് ഇവാന്‍ക ഇന്ത്യന്‍ സന്ദര്‍ശനത്തിനും തിരഞ്ഞെടുത്തത്.

Related Articles

Latest Articles