Thursday, September 24, 2026

കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ വധിച്ച് സൈന്യം; എ-കെ 47 റൈഫിൾ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരിൽ ഏറ്റുമുട്ടലിനിടെ (Kashmir Attack) ഒരു ഭീകരനെ വകവരുത്തി സൈന്യം. സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഒരു അജ്ഞാത ഭീകരനെ സൈന്യം വധിച്ചത്. ഒരു എ-കെ 47 റൈഫിളും ഭീകരന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അനന്തനാഗിലെ അർവാനിയിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ. അർവാനിയിലെ മുമൻഹൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles