Friday, November 6, 2026

കശ്മീരിൽ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നു; രണ്ടു ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ശ്രീനഗർ: കശ്മീരിൽ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നു. ശ്രീനഗറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചതായി റിപ്പോർട്ട്(Terrorists Killed In Srinagar). ഭീകരവാദ സംഘടനയായ എൽഇടി/ടിആർഎഫിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സേന അറിയിച്ചത്.

ജമ്മുക്ശമീരിലെ സക്കൂറ മേഖലയിൽ ഇന്ന് പുലർച്ചെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അടുത്തിടെ ഹസൻപോറ അനന്ത്നാഗിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാളായ ഇഖ്ലാഖ് ഹജാം. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും 2 പിസ്റ്റളുകളും, മറ്റ മാരകായുധങ്ങളും കണ്ടെടുത്തു. അതേസമയം പ്രദേശത്ത് കനത്ത ജാഗ്രതയിലാണ് സൈന്യം.

എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് ജമ്മുകശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ വിദേശി ഉൾപ്പെടെ നാല് പേർ ജെയ്‌ഷെ മുഹമ്മദിൽ പെട്ടവരാണെന്നും ഒരാൾ ലഷ്‌കർ ഇ തൊയ്ബയിൽ നിന്നുള്ളയാളാണെന്നും ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles