Tuesday, October 27, 2026

അമ്മയാകാൻ തയ്യാറെടുത്ത് ജാപ്പനീസ് ടെന്നീസ് സുപ്പർ താരം നവോമി ഒസാക

ടോക്യോ∙ അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം ലോക ഒന്നാം നമ്പർ വനിതാ താരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക ആരാധകരെ അറിയിച്ചു. താരം സാമൂഹ്യമാധ്യമത്തിലൂടെ അൾട്രാ സൗണ്ട് സ്കാനിന്റെ ചിത്രം പങ്കുവച്ചു. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കില്ലെന്നു ദിവസങ്ങൾക്കു മുൻപ് ഒസാക വ്യക്തമാക്കിയിരുന്നു.

2024 ലെ ഓസ്ട്രേലിയൻ ഓപ്പണിലൂടെ ടെന്നിസിലേക്കു തിരിച്ചെത്തുമെന്ന് ഒസാക അറിയിച്ചിട്ടുണ്ട്. ‘‘ഭാവിയിൽ എനിക്ക് ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കാനുണ്ട്. ജീവിതം എന്നത് എല്ലാ ദിവസവും അനുഗ്രഹീതമായതും സാഹസികതകൾ നിറഞ്ഞതുമാണ്. ഭാവിയിൽ ഒരുപാടു കാര്യങ്ങൾ പ്രതീക്ഷിക്കാനുണ്ട്. എന്റെ കുഞ്ഞ് ഒരിക്കൽ എന്റെ മത്സരം കാണും, അതെന്റെ അമ്മയാണെന്നു പറയുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു.– ഒസാക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Related Articles

Latest Articles