Monday, May 13, 2024
spot_img

മികച്ച നവാഗത സംവിധായകനുള്ള ജെ സി ഡാനിയേൽ അവാർഡ് വിഷ്ണു മോഹന്; തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി അനിൽകുമാർ പുരസ്‌ക്കാര ദാനം നിർവ്വഹിച്ചു

തിരുവനന്തപുരം: മികച്ച നവാഗത സംവിധായകനുള്ള ജെ സി ഡാനിയേൽ അവാർഡ് വിഷ്ണു മോഹന്. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ മന്ത്രി ജി അനിൽകുമാർ പുരസ്‌ക്കാര ദാനം നിർവ്വഹിച്ചു.
മേപ്പടിയാൻ എന്ന ചിത്രത്തിനാണ് വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനുള്ള ജെ സി ഡാനിയേൽ അവാർഡ് ലഭിച്ചത്.

ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജ്യൂറി ചെയർമാൻ ശരത്, തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ മികച്ച ചിത്രം കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’. ‘മധുര’ത്തിലൂടെ അഹമ്മദ് കബീർ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിയായി. ആർ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.

Related Articles

Latest Articles