Sunday, May 19, 2024
spot_img

ജെ സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടി നവ്യ, നടന്‍ ജയസൂര്യ; വിജയികളെ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ ഫൗന്‍ഡേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം – ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം – എന്നിവര്‍), മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം- സണ്ണി).

‘സണ്ണി’ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠനാണ് മികച്ച ഛായാഗ്രാഹകൻ. താഹിറ എന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കിയ സിദ്ദിഖ് പറവൂര്‍ ആണ് മികച്ച തിരിക്കഥാകൃത്ത്. ഒരുത്തീ എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയ ഗോപി സുന്ദറാണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ എം. ജയചന്ദ്രന്‍ കരസ്ഥമാക്കി.

മറ്റു പുരസ്കാര ജേതാക്കൾ
മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ, ചിത്രം – താഹിറ
മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ്, ചിത്രം – സണ്ണി
മികച്ച സം​ഗീത സംവിധായകൻ – ​ഗോപി സുന്ദർ, ചിത്രം – ഒരുത്തീ
മികച്ച പശ്ചാത്തലസം​ഗീതം – എം.ജയചന്ദ്രൻ, ചിത്രം – സൂഫിയും സുജാതയും
മികച്ച ​ഗായകൻ – വിജയ് യേശുദാസ്, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗായിക – സിതാര ബാലകൃഷ്ണൻ, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗാനരചയിതാവ് – അൻവർ അലി, ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി, ചിത്രം – കാന്തി
മികച്ച സൗണ്ട് ഡിസൈൻ – രം​ഗനാഥ് രവി, ചിത്രം – വർത്തമാനം
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ്, ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ – അക്ഷയ്, ചിത്രം – ദിശ
മികച്ച പുതുമുഖ നായിക – താഹിറ, ചിത്രം – താഹിറ
മികച്ച ബാലതാരം – കൃഷ്ണശ്രീ, ചിത്രം – കാന്തി

Related Articles

Latest Articles