Tuesday, May 21, 2024
spot_img

മിസ്റ്ററി ത്രില്ലർ ‘ട്വെൽത്ത് മാൻ’ എത്തി: മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി സൂപ്പർസ്റ്റാർ

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിന്റെ ചരിത്ര വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ട്വെൽത്ത് മാൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്.

ഇത്തവണ ഒരു മിസ്റ്ററി ത്രില്ലർ ചിത്രവുമായി എത്തുന്നതെന്നാണ് ട്വെൽത്ത് മാൻ പോസ്റ്റർ നൽകുന്ന സൂചന. വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനിൽ ജോൺസൺ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിർവഹിക്കുന്നു. എന്നാൽ മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാമിന് ശേഷമാകും ട്വെൽത്ത് മാൻ ആരംഭിക്കുക. എമ്പുരാൻ, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’, പ്രിയദർശന്റെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles