Sunday, April 28, 2024
spot_img

നീണ്ട പതിനെട്ട് വർഷം: ശേഷം ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വിവാഹിതരായി

ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും പതിനെട്ട് വർഷത്തിന് ശേഷം വിവാഹിതരായി. ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. ആദ്യം പ്രണയം തകര്‍ന്ന് 18 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ജെന്നിഫര്‍ നേരത്തെ അറിയിച്ചിരുന്നു.

2002ല്‍ പുറത്തിറങ്ങിയ ഗിഗ്ലി എന്ന ചിത്രത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും ആദ്യമായി കണ്ടുമുട്ടുന്നത്. 2003ല്‍ ഇരുവരും വിവാഹതരാകുമെന്ന വാര്‍ത്ത പുറത്തുവന്നുവെങ്കിലും 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതേ വര്‍ഷം ജൂണില്‍ ജെന്നിഫര്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008ല്‍ ഈ ദമ്പതിമാര്‍ക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

2005ല്‍ ബെന്‍ നടി ജെന്നിഫര്‍ ഗാര്‍ണറെ വിവാഹം കഴിച്ചു. പിന്നീട് 2017ല്‍ ഇരുവരും വിവാഹമോചിതരായി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നെവാഡയില്‍ വച്ച്‌ വിവാഹ ലൈസന്‍സ് നേടിയ ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2022 ഏപ്രിലില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.

Related Articles

Latest Articles