Sunday, April 28, 2024
spot_img

മാവൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് മണ്ണിടിച്ചിൽ; അപകടം വിവാഹ സൽക്കാരം നടക്കുന്ന സമയത്ത്

മാവൂര്‍: കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ രാജീവ് ഗാന്ധി കണ്‍വെന്‍ഷന്‍ സെന്ററിനോട് ചേര്‍ന്ന് 20 മീറ്ററോളം ഉയരത്തിലുള്ള ഭിത്തി ഇടിഞ്ഞുവീണു.കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരം നടക്കുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്.

കല്ലും മണ്ണും അടക്കം കണ്‍വെന്‍ഷന്‍ സെന്ററിന്റെ അടുക്കളയിലേക്ക് കുത്തിയൊഴുകി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡൈനിങ് ഹാളിലും ചെളിവെള്ളം കുതിച്ചെത്തി. ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു സംഭവം. അടുപ്പുകള്‍ അടക്കം ചളിയില്‍ മൂടി. വിറകും മറ്റ് സാധനസാമഗ്രികളും നശിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചുമരുകള്‍ക്കും മതിലിനും കേടുപാട് പറ്റിയിട്ടുണ്ട്. ഗ്രാസിം ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്‌സുകളുണ്ടായിരുന്ന ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയും ഇവിടെ പാര്‍ശ്വഭിത്തിയിടിഞ്ഞിരുന്നു.

Related Articles

Latest Articles