Monday, September 28, 2026

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കും

കാസർകോട്: എം സി കമറുദ്ദീൻ എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. എൻഫോഴ്സ്മെൻ്റ് ചന്തേര പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്‍റെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഫാഷൻ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും ഇതോടൊപ്പം എൻഫോഴ്സ്മെന്‍റ് ശേഖരിച്ചു വരുന്നുണ്ട്. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്.

അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മധ്യസ്ഥ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും, ആസ്ഥി സംബന്ധിച്ച വിവരങ്ങളെല്ലാം കിട്ടെയന്നാണ് മാഹിൻ ഹാജി വ്യക്തമാക്കിയത്.

Related Articles

Latest Articles