അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍വച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് സൗഹൃദം പങ്കിടാന്‍ പാക് പ്രതിനിധികളുടെ ശ്രമം. എന്നാല്‍, പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നൽകാതെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നമസ്തേ പറഞ്ഞു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചത്.

നമസ്‌തേ പറഞ്ഞ് പാക് പ്രതിനിധികളോട് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തങ്ങളൂടെ പ്രതിഷേധം പരോക്ഷമായി രേഖപ്പെടുത്തുകയായിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്ഥാൻ എ.ജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്. തുടർന്ന് നെതർലാൻഡ്‌സിലെ ഇന്ത്യൻ അംബാസിഡർ വേണു രാജമണിയും അൻവർ മസൂദിന്റെ ഹസ്തദാനം നിരസിച്ചു. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക് അൻവർ മസൂദ് ഖാൻ കൈനീട്ടി എത്തിയത്