Thursday, September 24, 2026

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ജെ പി ഡുമിനി

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെ പി ഡുമിനി. കേപ് കോബ്രാസ് പരിശീലനകന്‍ ആഷ്വെല്‍ പ്രിന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിരമിച്ചുവെങ്കിലും സൗത്താഫ്രിക്കയ്ക്ക് വേണ്ടി ട്വന്റി20യിലും എംസാന്‍സി ലീഗിലും അന്താരാഷ്ട്ര ട്വന്റി20 ലീഗിലും ഡുമിനി കളിക്കുന്നത് തുടരും. കേപ് കോബ്രാസിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും ലിസ്റ്റ് എ മത്സരങ്ങളില്‍ ടീമിന്റെ ഭാഗമായിരുന്നു.

108 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 20 സെഞ്ചുറിയും രണ്ട് ഡബിള്‍ സെഞ്ചുറിയുമടക്കം 6774 റണ്‍സ് ഡുമിനി നേടിയിട്ടുണ്ട്. കോബ്രാസിന് വേണ്ടി കളിച്ച അവസാന ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 260 റണ്‍സ് ഡുമിനി നേടിയിരുന്നു. 269 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 38.78 ശരാശരിയില്‍ 7408 റണ്‍സും നേടിയ മികച്ച താരമാണ് ഡുമിനി.

Related Articles

Latest Articles