Sunday, May 5, 2024
spot_img

145 നിന്ന് 230 ലേക്ക് കുതിച്ചുചാട്ടം ;
നാലാം വാരത്തിലും 230ല്‍ അധികം തീയറ്ററുകളിലൂടെ മാളികപ്പുറം ജൈത്ര യാത്ര തുടരുന്നു;

കൊച്ചി : വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി എത്തിയ മാളികപ്പുറം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമ ഇതിനോടകം തന്നെ 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. മികച്ച പ്രതികരണം നേടി നാലാം വാരത്തിലേക്ക് കടക്കുകയാണ് ചിത്രം. 145 തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 230ല്‍ അധികം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Articles

Latest Articles