Friday, October 9, 2026

‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചതിന് മുഖ്യമന്ത്രി അധിക്ഷേപിച്ചത് പാർട്ടി പ്രവർത്തകനെ !! ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

പത്തനംതിട്ട: പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചതിന് മുഖ്യമന്ത്രി അധിക്ഷേപിച്ചയാളെ കണ്ടെത്തി. അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. പാർട്ടി പ്രവർത്തകനാണ് ദാസ് പി ജോർജ്. ചോദ്യം വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നു. എന്നാൽ, ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.

ഇന്നലെ വൈകുന്നേരം കോന്നിയിൽ നടന്ന എൽഡിഎഫ് കൺവെൻഷൻ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആയിരുന്നു ചോദ്യമെത്തിയത്. ഉടൻ തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മറുപടി നൽകുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

Related Articles

Latest Articles