Tuesday, May 14, 2024
spot_img

പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം: കോടികളുടെ പ്രതിഫലം വേണ്ട, പാന്‍ മസാല പരസ്യം ഉപേക്ഷിച്ച്‌ യാഷ്

ഒരൊറ്റ ചിത്രത്തിലൂടെ ഇരു കൈ നിറയെ ആരാധകരെ സ്വന്തമാക്കിയ നടനാണ് യഷ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു.

ബോക്സ് ഓഫീസിലും സിനിമാസ്വാദകരുടെ ഹൃദത്തിലും കെജിഎഫ് 2 തരം​ഗം തീര്‍ത്ത സന്തോഷത്തിലാണ് യാഷിപ്പോള്‍. ഈ അവസരത്തില്‍ പാന്‍ മസാല പരസ്യത്തിന്റെ ഡീല്‍ യാഷ് വേണ്ടെന്ന് വച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്.

പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ ഡീലാണ് യാഷ് വേണ്ടെന്ന് വച്ചിരിക്കുന്നത്.

‘പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്’, എന്നാണ് യാഷുമായി ബന്ധപ്പെട്ടവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles