Sunday, May 5, 2024
spot_img

കേരളം ഭരിച്ചവർ പരാജയപ്പെട്ടു; അയ്യങ്കാളിയുടെ സ്വപ്നങ്ങൾ ഇനിയും സാക്ഷാത്ക്കരിച്ചിട്ടില്ല; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി നിർത്തപ്പെടുമായിരുന്ന കേരളത്തിലെ അടിസ്ഥാന ജനസമൂഹത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് നടത്തിയ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായ അയ്യങ്കാളി ഓർമ്മ ദിനമാണ് ഇന്ന്. അയ്യങ്കാളി സമാധി ദിനത്തിൽ ബിജെപി സംസ്ഥാന കാര്യാലയത്തിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പുഷ്പാർച്ച നടത്തി. മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ മാറി മാറി കേരളം ഭരിച്ചവർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗക്കാരുടെ സാമൂഹിക ഉന്നതിക്ക് വേണ്ടിയായിരുന്നു അയ്യൻകാളി പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പ് വരുത്താൻ ഇടതു-വലത് സർക്കാരുകൾക്ക് കഴിഞ്ഞില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവരിലെത്തിക്കാൻ സാധിക്കാത്തത് പൊറുക്കാനാവാത്ത തെറ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നും ഈ പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗക്കത്തിന്റെ പിന്നാക്ക അവസ്ഥയ്ക്ക് കാരണം സർക്കാർ സംവിധാനത്തിന്റെ പിഴവാണ്. കൊട്ടിഘോഷിച്ച സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാഭ്യാസ പ്രക്രിയയിൽ നിന്നും ലക്ഷക്കണക്കിന് പട്ടിക വിഭാ​ഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് പുറത്ത് നിൽക്കുന്നത്. അവർക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പുഷ്പാർച്ചന ചടങ്ങിൽ കെ.സുരേന്ദ്രനൊപ്പം . സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, സംസ്ഥാന വൈസ്പ്രസിഡന്റ് സന്ദീപ്കുമാർ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles