Saturday, April 27, 2024
spot_img

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാർ എത്തുന്നു: റിലീസ് ഡേറ്റ് വെളിപ്പെടുത്തി മോഹൻലാൽ

സിനിമ ലോകം ഒന്നടങ്കം കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശനും താരരാജാവ് മോഹൻലാലും ഒന്നിക്കുമ്പോൾ എന്നും മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നത് വമ്പൻ ഹിറ്റുകളാണ്. അതിനാൽ തന്നെ മരക്കാറിനു ഏറെ പ്രതീക്ഷയാണ് സിനിമ ലോകം വെയ്ക്കുന്നത്.

കഴിഞ്ഞ വർഷം മുതൽ ചിത്രം തിയറ്ററിലൂടെ മാത്രമേ ആരാധകരിലേക്ക് എത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പല തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റുകയായിരുന്നു. എന്നാലിപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ചിത്രം ഓണം റിലീസായി എത്തുമെന്നാണ് താരം പറഞ്ഞത്.

“സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു… ഇങ്ങനെയാണ് മോഹൻലാൽ ഫേയ്സ്ബുക്കിൽ കുറിച്ചത്.

ചിത്രം തീയേറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് നേടിയത്. മോഹൻലാലിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളിലെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Related Articles

Latest Articles