Wednesday, September 30, 2026

കേരള പോലിസിന്റെ സുരക്ഷ വേണ്ട; ഉദ്ദേശം എന്തെന്ന് തനിക്കറിയാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്ക് കേരള പോലിസിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ സുരക്ഷ എന്ന് ഉറപ്പില്ലെന്നും കേരള പോലിസില്‍ തനിക്ക് വിശ്വാസമില്ലെന്നും പോലിസിന്റെ ഉദ്ദേശം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നേരത്തെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന് പോലിസ് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശം ഉണ്ടായിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമായിരുന്നു ഇന്റലിജന്‍സ് നിര്‍ദ്ദേശം.

Related Articles

Latest Articles