Thursday, September 24, 2026

വ്യാജ രേഖ ചമച്ച കേസ്; അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : വ്യാജ രേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ കസ്റ്റഡികലാവധി ഇന്ന് അവസാനിക്കും. വിദ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അഗളി പൊലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം വിദ്യയുടെ ഫോണിൽ വ്യാജരേഖ ഉണ്ടാകുമെന്നും ഇത് ഡിലീറ്റ് ചെയ്തതാണെന്നുമുള്ള സംശയമാണ് പൊലീസിനുള്ളത്. ഇത് കണ്ടെത്താനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഇ-മെയിലുകളും ഫോട്ടോകളും തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചു.

Related Articles

Latest Articles