Sunday, September 20, 2026

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; പിന്നാലെ പോലീസെത്തി അന്വേഷണം; കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം, പ്രതി അജ്‌നാസിനെ കയ്യോടെ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തിനിടെ പോലീസെത്തി കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോൾ കണ്ടത് വൻ മയക്കുമരുന്ന് ശേഖരം. തുടർന്ന് പ്രതിയെ പോലീസ് കയ്യോടെ പിടികൂടി. ശ്രീമൂലനഗരം സ്വാദേശി അജ്‌നാസിനെയാണ് പോലീസ് പിടികൂടിയത്. അജ്‌നാസിൽ നിന്നും 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയും പോലീസ് കണ്ടെടുത്തു.

കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി അന്വേഷിക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് വൻമയക്കുമരുന്ന ശേഖരം പിടികൂടിയത്. അജ്‌നാസ് നേരത്തെ ഒരു മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related Articles

Latest Articles